കാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റിൽ ഫ്‌ളവർ) മിഷൻ ലീഗി'ന്റെ വാർഷിക ദിനാഘോഷങ്ങൾ അന്തർദേശീയ തലത്തിൽ ഒക്ടോബർ 11ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ അംഗങ്ങളായ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ, മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത്, ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു.കെ നാഷണൽ പ്രസിഡന്റ് ജെന്റിന് ജെയിംസ്, അയർലണ്ട് നാഷണൽ പ്രസിഡന്റ് ജിൻസി ജോസഫ്, ഖത്തർ നാഷണൽ പ്രസിഡന്റ് ഷാജി മാത്യു എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
