മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടിയും മാപ്പുപറയണം : ചെറിയാൻ ഫിലിപ്പ്

MARCH 8, 2026, 11:54 PM

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ ആയിരക്കണക്കിന് സൈബർ ഗുണ്ടകളുടെ പുലഭ്യ പീഢനത്തിന് ഇരയായ മമ്മൂട്ടിയോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാപ്പുപറയണമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

മമ്മൂട്ടിയെ അപകീർത്തികരമായി അധിക്ഷേപിച്ചവർക്കെതിരെ സൈബർ പോലീസ് കേസെടുക്കണം. പാർട്ടി ചാനൽ ചെയർമാൻ എന്ന നിലയിലുള്ള 25 വർഷത്തെ സേവനത്തിന് സി.പി.എം നൽകിയ സമ്മാനമാണ് തെറിയഭിഷേകം.

രാജ്യസഭാ അംഗത്വമോ സർക്കാർ പദവികളോ നൽകി ആദരിക്കുന്നതിനു പകരം ഭീഭത്സമായ വാക്ക് ശരങ്ങൾ കൊണ്ട് സഖാക്കൾ മമ്മൂട്ടിയുടെ നെഞ്ചുപിളർക്കുകയാണ് ചെയ്തത്.

vachakam
vachakam
vachakam

ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുണ്ടാക്കുന്ന അശ്ലീല പദങ്ങൾ കൊണ്ട് മമ്മൂട്ടിയെ അധിക്ഷേപിച്ചവരെ തള്ളിപ്പറയാനോ അപലപിക്കാനോ സി.പി.എം പ്രമുഖ നേതാക്കളാരും തയ്യാറായിട്ടില്ല.

വയനാട്ടിലെ ടൗൺഷിപ്പ് സർക്കാരിൻ്റെയും പാർട്ടിയുടെയുടെയും മാത്രം നേട്ടമായി കൊട്ടിഘോഷിക്കുമ്പോൾ ഇത് കേരള ജനതയുടെ പൊതു പണമാണെന്ന സത്യം തുറന്നു പറഞ്ഞതാണ് മമ്മൂട്ടിക്കെതിരായ പ്രകോപനത്തിന് മുഖ്യകാരണം.

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് നീരസം കാട്ടിയെന്ന കാര്യം മാത്രം വിവാദമാക്കിയത് മമ്മൂട്ടി ചൂണ്ടിക്കാട്ടിയ യഥാർത്ഥ വസ്തുത മറച്ചുപിടിക്കാനാണെന്ന് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam