തിരുവനന്തപുരം: ചേരാനല്ലൂർ അപകടത്തിൽ വിഴ്ച വരുത്തിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും. കാളിരാജ് മഹേഷിനെ മാറ്റും. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങും.
അതേസമയം ചേരാനല്ലൂരിലെ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴ് മണിക്കൂർ നീണ്ട പരിശോധന പൂർത്തിയാക്കി. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച പരിശോധന രാവിലെ നാല് മണിയോടെയാണ് അവസാനിച്ചത്. ഈ പരിശോധനയിൽ ഒരു ആഡംബര ബൈക്കും നിർണ്ണായകമായ ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.
അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ കൂടുതൽ നടപടികൾ ആവശ്യപ്പെട്ടും, 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിക്കും. പൊലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് ശേഷമാണ് 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പ്രതിചേർത്തത്.
മോട്ടോർ വെഹിക്കിൾ ആക്ട് 199A പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
