സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

MAY 28, 2026, 2:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും ദുര്‍ബലമായി തുടരുന്നതിനാലാണ് കേരളത്തിൽ കാലവർഷം വൈകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ തുടക്കത്തോടെ കാലവർഷം സജീവമാകാനാണ് സാധ്യത.

അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറൻ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിച്ചതായും വകുപ്പ് വ്യക്തമാക്കി. ഈ ചുഴി ദുര്‍ബലമാകുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ ചെയ്താലേ കേരളത്തിലേക്ക് കാലവർഷം എത്താനുള്ള സാഹചര്യം രൂപപ്പെടുകയുള്ളു. നേരത്തെ മെയ് 26ന് കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു പ്രവചനം.

vachakam
vachakam
vachakam

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam