കാസര്‍കോട്: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധനെതിരെ കേസെടുത്ത് പോലീസ്.ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്.
സംഭവത്തിൽ ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവതിക്ക് ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാല്‍ വീട്ടുകാര്‍ ഷെരീഫിനെ വിളിച്ചുവരുത്തി ചികിത്സ നടത്തിയിരുന്നു.തുടർന്ന്, ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
പിന്നീട് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പത്ത് പവന്‍ സ്വര്‍ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
