കൊച്ചി: കഴിഞ്ഞ ദിവസമാണ് റിട്ടയേർഡ് അധ്യാപകൻ അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായത്. വടകര സ്വദേശി കെ.പി വിജയനാണ് അറസ്റ്റിലായത്.
അറസ്റ്റിനു പിന്നാലെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്. കെ.പി വിജയനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇയാളുടെ ഫോൺ രേഖകൾ പരിശോധനക്ക് അയച്ചു. സെക്രട്ടറിയേറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണ് വിജയനെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ ഒന്നര ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടത്.
നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു ധാരണം. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് ഒന്നര ലക്ഷം രൂപ കൈമാറുന്നതിനിടെ കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവും വിജയനെ പിടികൂടി. മുൻ ഹെഡ്മാസ്റ്റർ ആയ വിജയൻ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് കേസിലെ രണ്ടാം പ്രതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്