തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് റിപ്പോർട്ട്. പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി.
സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ.
ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയിലേക്ക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
നിലവിൽ ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.
അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
