ആര്യനാട് പൊലീസ് സ്റ്റേഷനിൽ സിഐയെ ആക്രമിച്ച കേസ്; കണ്ടന്റ് ക്രിയേറ്റർ കസ്റ്റഡിയിൽ

JULY 5, 2026, 5:37 AM

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ സിഐയെ സ്റ്റേഷനകത്ത് വെച്ച് ആക്രമിച്ച കേസിൽ കണ്ടന്റ് ക്രിയേറ്ററായ കുളപ്പട സ്വദേശി യദു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിൽ എത്തിയ യദു കൃഷ്ണൻ കസേര ഉപയോഗിച്ച് സിഐയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ സിഐയ്ക്ക് നാല് സ്റ്റിച്ച് ഇടേണ്ടിവന്നു.

മാനസികാരോഗ്യ ചികിത്സയിലായിരുന്ന യദു കൃഷ്ണൻ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമാണ് വിവിധ സ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. ചില കടകളിലും പരിസര പ്രദേശങ്ങളിലും ഇയാൾ അസ്വസ്ഥത സൃഷ്ടിച്ചതായും പൊലീസ് പറയുന്നു.

vachakam
vachakam
vachakam

യദു കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും പൊലീസ് സ്റ്റേഷനിൽവെച്ച് അടിച്ചുപൊട്ടിച്ചതായാണ് വിവരം.

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് യദു കൃഷ്ണൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam