അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

OCTOBER 2, 2025, 7:13 AM

ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി  പതിനേഴുകാരി. പെൺകുട്ടിക്കെതിരെ പൊലീസ്  വധശ്രമത്തിന് കേസെടുത്തു. 

വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മഹിളാ കോൺഗ്രസ് നേതാവ് ഷാനിക്കാണ് പരിക്കേറ്റത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

vachakam
vachakam
vachakam

വീടിന്റെ തറയിൽ ഉളള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാനിയും മകളും തമ്മിൽ വാക്കുതർക്കമുണ്ടായത്. വാക്കേറ്റത്തെ തുടർന്ന് മകൾ അമ്മയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

മകളെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.  കുട്ടിയുടെ അച്ഛന്റെ മൊഴി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam