ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ സംഭവത്തിൽ കേസ്. ഹരിപ്പാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൊതുമുതൽ നശിപ്പിച്ചുവെന്ന് കാട്ടിയാണ് കണ്ടാലറിയാവുന്ന അഞ്ച് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളലും ഉണ്ടായി. ഇതോടെ പൊലീസ് ബാരിക്കേഡ് വലിച്ചുകെട്ടിയ കാലപ്പഴക്കം ചെന്ന പോസ്റ്റ് ഒടിയുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയാണ് പൊലീസ് പോസ്റ്റുതാങ്ങി നിർത്തിയത്. പോസ്റ്റ് വീഴാതെ താങ്ങി നിർത്തിയവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
പൊലീസ് ബാരിക്കേഡുകൾ വലിച്ചുകെട്ടിയ തൂൺ ആണ് ഒടിഞ്ഞുവീണതെന്നിരിക്കെ യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്ത നടപടിയിൽ വിമർശനം ഉയർന്നു.
ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. ബുധൻ രാവിലെ 11.30 ഓടെ മുനിസിപ്പൽ ഓഫീസിന് സമീപത്തുനിന്ന് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ ജാഥയായി എത്തിയ പ്രവർത്തകരെയാണ് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
