മലപ്പുറത്ത് കാൻസർ സെന്റർ; അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനം

JUNE 19, 2026, 12:13 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാന പ്രഖ്യാപനങ്ങളുമായി ബജറ്റ്. മലപ്പുറത്ത് പുതിയ കാൻസർ സെന്റർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് വർധിച്ചുവരുന്ന കാൻസർ രോഗബാധയുടെ പശ്ചാത്തലത്തിൽ കാൻസർ പ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സാ സേവനങ്ങൾ വിപുലീകരിക്കുന്നതിനും പ്രത്യേക മുൻഗണന നൽകുമെന്ന് ബജറ്റിൽ വ്യക്തമാക്കി. 

രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനാ പദ്ധതികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും.

vachakam
vachakam
vachakam

അതോടൊപ്പം, സ്പൈനൽ മസ്കുലർ അട്രോഫി (SMA) ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾ ബാധിച്ച രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam