നിലമ്പൂർ: നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ പ്രചാരണം ചൂടേറുന്നു. സ്ഥാനാർഥികളും നേതാക്കളും പഞ്ചായത്തുകളും നഗരസഭയും കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളുടെ തിരക്കിലാണ്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മണ്ഡലത്തിൽ എത്തും.
നിലമ്പൂർ മണ്ഡലത്തിലെ രണ്ടിടങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണം നയിക്കും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രിയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം.
രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുന്ന ദിവസങ്ങളായിരിക്കും ഇത്.എല്ലാ തെരഞ്ഞെടുപ്പുകളിലേയും ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്തിന് പ്രചരണത്തിന്റെ അവസാന ദിവസങ്ങൾ നിർണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
