ഇടുക്കി: ഇടുക്കി തട്ടേക്കണ്ണിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റു. ബസിന് പിന്നിൽ ലോറി വന്നിടിച്ചതിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്നാണ് വിവരം.
അപകടസമയത്ത് ബസിൽ ആകെ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ബസിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും നിലവിൽ പുറത്തെത്തിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കോതമംഗലത്തെയും ചെറുതോണിയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവിൽ അദ്ദേഹം കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പരിക്കേറ്റ 16 യാത്രക്കാരുടെയും നില നിലവിൽ ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
