പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സഹോദരങ്ങൾ കുളിക്കാൻ ഇറങ്ങിയത്.
കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്.
ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്