മുറിക്കുള്ളിൽ രക്തക്കറ; മുരാരി തന്ത്രിയുടെ പീഡന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 

FEBRUARY 9, 2026, 11:12 PM

കൊല്ലം: ബാധ ഒഴിപ്പിക്കാമെന്ന പേരിൽ അമ്മയ്ക്കൊപ്പമെത്തിയ പെൺകുട്ടിയെ ജ്യോതിഷി മുരാരി തന്ത്രി (രാജൻ ബാബു) പീഡിപ്പിച്ചെന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൂജാമുറിയെന്ന് പറഞ്ഞ് പെൺകുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നും മുറിക്കുള്ളിൽ രക്തക്കറ കണ്ടെത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഒരു മണിക്കൂറോളം പെൺകുട്ടിയെ മുറിയിൽ അടച്ചിട്ടതായും പറയുന്നു. കുട്ടിയെ ഒറ്റയ്ക്ക് വിടാൻ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ അമ്മയും ഭാര്യയും ചേർന്ന് സമ്മതിപ്പിച്ചു. ഏറെ സമയം കഴിഞ്ഞിട്ടും പെൺകുട്ടി പുറത്തുവരാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോൾ, പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയെത്തി. തുടർന്ന് നാട്ടുകാർ എത്തുമ്പോൾ പ്രതി വീട്ടിന്റെ പിന്നിലൂടെ ഒളിച്ചോടിയെന്നാണ് വിവരം.

പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam