കണ്ണൂര്‍: ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.
ബിഎല്‍ഒ അനീഷ് കുമാറിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
കങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ബിഎല്‍ഒ വൈശാഖ് കളക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ബിഎല്‍ഒ അനീഷ് കുമാര്‍ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ മുന്‍പാണ് വൈശാഖ് കെ കളക്ടര്‍ക്ക് കത്തയച്ചത്. അനീഷിൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോലിഭാരം മാത്രമല്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.
ബൂത്തില്‍ എസ്ഐആറുമായി ബന്ധപ്പെട്ട വീടുകള്‍ കയറിയുളള പ്രവര്‍ത്തനത്തിന് തന്നെ വിളിക്കാതെ അനീഷ് ജോര്‍ജ് ബിഎല്‍ഒ മാറ്റിനിര്‍ത്തിയെന്നും കാരണം അന്വേഷിച്ചപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍ സിപിഐമ്മുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്നും തടയുമെന്നും പറഞ്ഞുവെന്നാണ് അനീഷ് പറഞ്ഞത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമായി മാത്രമാണ് ബിഎല്‍ഒ ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്നും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നും വൈശാഖ് ആരോപിക്കുന്നു. അടിയന്തരമായി ഈ പ്രവര്‍ത്തി തടയണമെന്നും തന്നെക്കൂടി ഉള്‍ക്കൊളളിച്ച് ജനാധിപത്യ രീതിയില്‍ കുറ്റമറ്റ വോട്ടര്‍പട്ടിക ഉണ്ടാക്കുന്നതിന് സാഹചര്യമുണ്ടാക്കണമെന്നും വൈശാഖ് പരാതിയില്‍ പറയുന്നത്. അനീഷ് ജോര്‍ജിന് സിപിഐഎം നേതാക്കളുടെ ഭീഷണിയുണ്ടായെന്നാണ് അദ്ദേഹം ആരോപിച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
