ഇടുക്കി : വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനം തടഞ്ഞുനിർത്തി കരിങ്കൊടി കാട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റും ഉപ്പുതറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്ബില്‍, ഉപ്പുതറ ആശുപത്രിപ്പടി കാവുവിളയില്‍ സന്തോഷ് രാജൻ, ചിന്നാർ കൈതപ്പതാല്‍ കണ്ണമുണ്ടയില്‍ ലിൻജോ ജോസഫ് എന്നിവരെയാണ് സി.ഐ. ജോയി മാത്യു അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക ആവശ്യത്തിന് പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.ഫെബ്രുവരി നാലിന് ഉപ്പുതറയ്ക്ക് സമീപം പരപ്പ് ജങ്ഷനിലായിരുന്നു വനംവകുപ്പ് മന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാൻ പീരുമേട്ടിലേയ്ക്ക് പോകുമ്ബോള്‍ മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്