'രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസ്'; പാലാ എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി 

FEBRUARY 13, 2025, 4:13 AM

കൊച്ചി: വഞ്ചന കേസില്‍ പാല എംഎല്‍എ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയതായി റിപ്പോർട്ട്. മുംബൈ വ്യവസായിയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി. 

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2010ല്‍ മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്.

അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നല്‍കി പണം വാങ്ങിയെന്നായിരുന്നു പരാതി. നഷ്ടപരിഹാരം സഹിതം 3.25 കോടി നല്‍കാമെന്ന് 2013ല്‍ കരാറുണ്ടാക്കിയിരുന്നു. എന്നാല്‍ ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്നും വസ്തു ബാങ്കില്‍ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ആണ് ദിനേശ് മേനോന്‍ പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പണം വാങ്ങിയപ്പോള്‍ ഈടായി ഒന്നും നല്‍കിയിരുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ വാദം. ഇതാണ് കോടതി അംഗീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam