വന്ദനയെ സന്ദീപ് സർജിക്കല്‍ കത്രിക കൊണ്ട് തലയിലും പുറത്തും കുത്തി; ക്രൂരകൃത്യം കോടതിയില്‍ വിവരിച്ച്‌ സാക്ഷി

FEBRUARY 13, 2025, 3:52 AM

കൊല്ലം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരമാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയില്‍ ഇന്നു നടന്നത്.പ്രതി സന്ദീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കി.

കൃത്യം നടക്കുമ്ബോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. പ്രതിയെയും കൃത്യത്തിന് ഉപയോഗിച്ച ആ‍യുധവും സാക്ഷി തിരിച്ചറിഞ്ഞു.

ഡോ. വന്ദനദാസ് ആക്രമിക്കപ്പെട്ട സംഭവം കോടതിമുറിയില്‍ ഡോ. മുഹമ്മദ് ഷിബിൻ വിവരിച്ചത് വിതുമ്ബിക്കൊണ്ടായിരുന്നു. പുലർച്ച അഞ്ചിനാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും കുടവട്ടൂർ സ്വദേശിയായ പ്രതി സന്ദീപും രണ്ട് സമീപവാസികളും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തുന്നത്. പ്രതിയുടെ കാലുകളില്‍ മുറിവുണ്ടായിരുന്നതിനാല്‍ കാഷ്വല്‍റ്റിയിലെ പ്രൊസീജ്യർ റൂമിലേക്ക് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

അവിടെ വച്ച്‌ സന്ദീപ് കൂടെയെത്തിയയാളെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ഒരാളുടെ തലയില്‍ കത്രികയുപയോഗിച്ച്‌ കുത്തുകയും ചെയ്തു. തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും ആംബുലൻസ് ഡ്രൈവറെയും ആക്രമിച്ചു. തുടർന്നാണ് കാഷ്വല്‍റ്റിയിലെ പ്രൊസീജ്യർ റൂമിലേക്കെത്തിയ ഡോ. വന്ദനദാസിനെ പ്രതി ആക്രമിച്ചത്.

പ്രൊസീജ്യർ റൂമില്‍നിന്നുള്ള നിലവിളികേട്ടാണ് കാഷ്വാല്‍റ്റിയിലെ ഫാർമസിക്കുസമീപം നിന്ന ഷിബിൻ അവിടേക്ക് ഓടിയെത്തുന്നത്. അവിടെവെച്ച്‌ പ്രതി സന്ദീപ് വന്ദനയുടെ ഇടതുകൈയില്‍ പിടിച്ചുനിർത്തി ഒരടിയോളം നീളമുള്ള സർജിക്കല്‍ കത്രിക ഉപയോഗിച്ച്‌ തലയിലും പുറത്തും കുത്തുകയായിരുന്നു.

പെട്ടെന്ന് ഷിബിൻ വന്ദനയെ കാലില്‍ പിടിച്ചുവലിച്ച്‌ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആ സമയം കഴുത്തിലും പുറത്തും തലയിലും ആഴത്തിലുള്ള മുറിവേറ്റിരുന്ന വന്ദന നടക്കാനും ശ്വാസമെടുക്കാനും പ്രയാസമുള്ളതായി പറഞ്ഞു. തുടർന്ന്, വന്ദനയെ പുറത്തുണ്ടായിരുന്ന പോലീസ് വാഹനത്തില്‍ കൊട്ടാരക്കരയിലുള്ള വിജയ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, വന്ദനദാസ് മരിച്ചതായും ഷിബിൻ മൊഴിനല്‍കി.

vachakam
vachakam
vachakam

വന്ദനയുടെ അച്ഛൻ മോഹൻദാസും ഇന്ന് കോടതിയില്‍ എത്തിയിരുന്നു. മകള്‍ക്ക് നീതി കിട്ടും വരെ പോരാടുമെന്ന് മോഹൻദാസ് പ്രതികരിച്ചു. 131 സാക്ഷികള്‍ ഉള്ള കേസില്‍ 50 പേരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam