കൊല്ലം: കൊല്ലം ഏരൂരിൽ അച്ഛനെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു മൂന്നംഗ സംഘം. ഏരൂർ മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ പ്രതികളായ അയിരനല്ലൂർ സ്വദേശികളായ സുനിൽ, അനീഷ്, എന്നിവരേയും ഇവർക്കൊപ്പം പ്രായപൂർത്തിയാവാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഒന്നാം പ്രതി സുനിലിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് ആണ് പ്രതികൾ പൊലീസിനോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്