എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഫാസിൽ വധക്കേസിലെ പ്രതികളിൽ ഒരാളായ മാടമ്പാറ വിശ്വനെ സ്ഥാനാർഥിയാക്കി ബിജെപി.ഗുരുവായൂർ നഗരസഭയിലാണ് വധക്കേസിലെ പ്രതി മത്സരിക്കുന്നത്.എട്ടാം വാർഡായ പാലബസാറിൽ നിന്നാണ് മത്സരിക്കുന്നത്.
2013ല്‍ തൈക്കാട് ബ്രഹ്മ കുളത്താണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഫാസിലിനെ സംഘം ചേർന്ന് ആർ എസ് എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിൽ വിചാരണ പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കേസില്‍ ഇതുവരെ ശിക്ഷാവിധി വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
