ദില്ലി: ബിജെപിയുടെ നിർണായക തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. 50 സീറ്റുകളിൽ വരെ ഇന്ന് തന്നെ തീരുമാനം വരുമെന്നാണ് വിവരങ്ങൾ.
കാര്യമായ സർപ്രൈസുകളില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സംസ്ഥാന നേതൃത്വത്തിൻറെ പട്ടികയ്ക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ അംഗീകാരം നൽകും.
കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ എല്ലാം ദില്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളിയും സാബു ജേക്കബും അടക്കം മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ബിജെപി ആസ്ഥാനത്ത് ആദ്യം പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന പാർലമെൻററി ബോർഡ് യോഗം ചേരും. ഇതിന് ശേഷം തെരഞ്ഞെടുപ്പ് സമിതിയും സംസ്ഥാനത്തെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്