തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. വാളകത്തെ വീട്ടിൽ മന്ത്രിയെ വളരെ മോശം സാഹചര്യത്തിലാണ് കണ്ടതെന്ന് ബിന്ദു മേനോൻ ആരോപിച്ചു.
ഒരു സ്ത്രീയോടൊപ്പം മന്ത്രിയെ വീട്ടിൽ കണ്ടതായും അതിന്റെ ഫോട്ടോകൾ എടുത്തിട്ടുണ്ടെന്നും അവ ഇപ്പോഴും കൈവശമുണ്ടെന്നും അവർ പറഞ്ഞു. ബിജെപി കൗൺസിലറായ ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസിന്റെ സഹായം തേടിയതെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞുവെന്നും ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചു. തുടർന്ന് വാതിൽ അടച്ചുവെച്ചതായും പറഞ്ഞു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി അയച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീ പോയതിന് ശേഷം ഗണേശ് കുമാർ മുറിയിൽ കയറി വാതിൽ അടച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു. സംഭവത്തിൽ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് പോലീസ് എടുത്തതെന്നും അവർ ആരോപിച്ചു.
മാധ്യമങ്ങൾക്ക് മുമ്പിൽ ഗണേശ് കുമാർ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിനാലാണ് ഇപ്പോൾ കാര്യങ്ങൾ തുറന്ന് പറയുന്നതെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രിയുടെ സ്റ്റാഫ് പിന്നീട് തെറ്റ് സംഭവിച്ചുവെന്ന് പറഞ്ഞ് ക്ഷമ ചോദിച്ചതായും ഒത്തുതീർപ്പിനായി ശ്രമമുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ കൈവശമുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ നിയമ നടപടി സ്വീകരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
