തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് വ്യക്തമാക്കി ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും എന്നും 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും എന്നും ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകും എന്നും അവർ വ്യക്തമാക്കി.
അതേസമയം പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും ഹർഷിത പറഞ്ഞു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും.
ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പിൽ തിരിച്ചു നൽകുന്ന തരത്തിലാണ് ക്രമീകരണം. ആർക്കും കുപ്പി ഷോപ്പിൽ എത്തിക്കാമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്