തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടരുന്നതിനിടെ പ്രതികരണവുമായി പി.സി. ജോർജ്. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ പ്രതികരണം.
“ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടിക്കൊടുക്കണം എന്ന പുതിയ നിയമത്തേക്കാൾ, കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് പറയുന്ന പഴയ നിയമമാണ് എനിക്ക് ഇഷ്ടം” എന്നായിരുന്നു പി.സി. ജോർജ് കുറിച്ചത്. കുറിപ്പിന്റെ അവസാനം “വിജയനും കുടുംബത്തിനും ആശംസകൾ” എന്നും അദ്ദേഹം ചേർത്തു.
പി.സി. ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോടതികളെ സമീപിച്ചിരുന്ന വ്യക്തിയാണ്.
സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് വീട്ടിലും ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി നടപടികൾ ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
