കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി; കടുത്ത ഭീതിയിൽ പ്രദേശവാസികൾ

JULY 27, 2026, 10:20 PM

കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. 

ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിൽ വളർത്തിയിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി പിന്നീട് തിരികെ മടങ്ങിപ്പോവുകയായിരുന്നു.

ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam