തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ടുപോയ പതിനാറുകാരന് ദാരുണാന്ത്യം.
ബീമാപളളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. കൂട്ടുകാരായ സാജിത്, ടിബിൻ എന്നിവരെ രക്ഷപ്പെടുത്തി.
ചെറിയതുറ റോസ് മിനി കോൺവെന്‍റിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇവർ ഇന്നലെ വൈകുന്നേരം ബീമാപ്പള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. തിര ശക്തമായതോടെ ഇവർ ബഹളംവച്ചതു കേട്ട് ഓടിയെത്തിയവരാണ് രണ്ടു പേരെ രക്ഷിച്ചത്.
എന്നാൽ റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തുകയായിരുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി
'ഒരു കുഞ്ഞിനെ കൂടി നോക്കാൻ വയ്യ'; കാട്ടാക്കട നവജാത ശിശുവിന്റെ മരണം കൊലപാതകം;
'വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ല'; നവവരനെ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു വിവാഹ ബ്രോക്കർ