മലയാള സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ 'ഫെഫ്ക'യില്‍നിന്ന് രാജിവെക്കാനുള്ള ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.
നിലവിലെ 'ഫെഫ്ക' ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ബൈജു കൊട്ടാരക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഭാഗ്യലക്ഷ്മി ഫെഫ്കയില്‍നിന്ന് രാജിവെച്ചു. ഭാഗ്യലക്ഷ്മി ഇപ്പോഴാണ് ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങള്‍ അറിയുന്നത് എന്നു പറഞ്ഞാല്‍ ഞങ്ങളത് വിശ്വസിക്കില്ല ഭാഗ്യലക്ഷ്മി. തൊഴിലാളികളെ വഞ്ചിച്ച് മാക്ട ഫെഡറേഷന്‍ എന്ന സംഘടന പിളര്‍ത്തി ഫെഫ്ക ഉണ്ടാക്കിയപ്പോള്‍ അയാള്‍ നിങ്ങള്‍ക്ക് ദേവന്‍ ആയിരുന്നു.
പഞ്ചാര വര്‍ത്തമാനങ്ങള്‍ കൊണ്ട് തൊഴിലാളികളെ വഞ്ചിക്കാനും തന്റെ ഭാവിക്കുവേണ്ടി, പണമുണ്ടാക്കാന്‍ വേണ്ടി മലയാള സിനിമയിലെ സംഘടനകളെ ഉപയോഗിക്കാനും, താരങ്ങളുടെയും നിര്‍മാതാക്കളുടെയും ഇടയില്‍ താനാണ് രാജാവെന്ന് പ്രഘോഷിക്കാന്‍, പിണറായി വിജയന്‍ സര്‍ക്കാരിനെ പോലും ചില ഇടനിലക്കാര്‍ വഴി കാല്‍കീഴില്‍ ആക്കാനും സിനിമാരംഗം ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന് പ്രഖ്യാപിക്കാനും തുനിഞ്ഞിറങ്ങിയ ബി. ഉണ്ണികൃഷ്ണന്‍ എന്ന അഭിനവ അലവലാതിക്ക് ഭാഗ്യലക്ഷ്മി അവിടെനിന്നും പടിയിറങ്ങുമ്പോള്‍ എന്താണ് പറയാനുള്ളത്.
വിനയന്‍ സ്വേച്ഛാധിപതി ആയിരുന്നല്ലോ എന്നാണ് നിങ്ങള്‍ അന്നു പറഞ്ഞിരുന്നത് കൂടെയുള്ള ആളുകളെല്ലാം കുഴപ്പക്കാര്‍ ആണെന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി ഉണ്ണികൃഷ്ണനും സിനിമാ സംഘടനകളുടെ മറ്റ് ആളുകള്‍ക്കും, ആര്‍ക്ക് വേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഈ നാടകങ്ങളെല്ലാം കളിക്കുന്നതെന്നും പച്ചക്കള്ളങ്ങള്‍ പറഞ്ഞ് തൊഴിലാളികളെയും സിനിമ രംഗത്തുള്ളവരെയും വഞ്ചിക്കുന്ന ഇവന്മാര്‍ക്ക് മാപ്പില്ല.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം ഉണ്ണികൃഷ്ണന്‍. തെളിവുകള്‍ സഹിതം നിങ്ങള്‍ കാണിച്ച വൃത്തികേടുകള്‍. മലയാള സിനിമാരംഗം മലീമസമാക്കിയ, ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ, നിങ്ങള്‍ക്ക് ലാല്‍സലാം. ഇനി വിശദമായി ഒന്ന് കാണേണ്ടിവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
