പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോ.ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കണം, പ്രതിഷേധവുമായി ഡോക്ടർമാർ

FEBRUARY 19, 2026, 9:04 PM

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍റ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടർമാർ. ആരോപണ വിധേയായ ഡോ.ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം, ഇന്നും ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകൾ നിർത്തിവയ്ക്കും, പുതിയ അഡ്മിഷൻ എടുക്കില്ല.കൂടാതെ റഫറൽ അഡ്മിഷനും സ്വീകരിക്കില്ല എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

നാളെ ജനറൽ ബോഡി ചേർന്ന് അന്തിമ തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം.സമരം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിച്ചുണ്ട്. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പുറമെ മറ്റ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ കൂടി സമരത്തിലേക്ക് കടന്നാൽ കടുത്ത പ്രതിസന്ധിയാണ് രോഗികൾ നേരിടേണ്ടിവരിക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam