മകളുടെ വിവാഹം രാഷ്ട്രീയ വത്ക്കരിക്കരുത് ; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ

NOVEMBER 9, 2026, 12:10 AM

തൃശൂർ: മകളുടെ വിവാഹം രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ഗോപാലകൃഷ്ണൻ. 

കഴിഞ്ഞ ദിവസമായിരുന്നു ഗോപാലകൃഷ്ണൻറെ മകളുടെ വിവാഹം. ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി പുറപ്പെട്ടെങ്കിലും ആലുവ പാലത്തിൽ ഗതാഗതക്കുരുക്കിൽ ഉൾപ്പെട്ട് തിരികെ പോകുകയായിരുന്നു. അതിനാലാണ്   മമ്മൂട്ടി ഗോപാലകൃഷ്ണൻറെ ചേറൂർ ഗാന്ധിനഗർ വസതിയിലെത്തി നവദമ്പതികളെ കണ്ട് ആശംസ നേർന്നത്. ഒരുമണിക്കൂർ വീട്ടിൽ ചെലവിട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്.

മമ്മൂട്ടിയെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് വഴി ചെറുതാവുന്നത് സിപിഎം തന്നെയാണ്. ഇതിനു പിന്നിൽ സിപിഎം നേതാക്കളാണെന്ന് കരുതുന്നില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

vachakam
vachakam
vachakam

തൻറെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല, എന്നാൽ വ്യക്തിബന്ധങ്ങൾക്ക് വില നൽകുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.  മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ യഥാർഥ സിപിഎം പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും സിപിഎം ചമഞ്ഞ് സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam