തിരുവനന്തപുരം: പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് വാര്‍ത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്? ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയില്‍ പോയി എം.കെ.സ്റ്റാലിനെ ക്ഷണിക്കേണ്ടതെന്നും, മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കേരളത്തെ കുറിച്ച് അറിയില്ലെന്ന ആക്ഷേപത്തിന് താൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. ശബരിമലയിൽ പതിനെട്ടു പടി ചവിട്ടിയിട്ടുണ്ട്. ശബരിമലയെ കുറിച്ച് അത്യാവശ്യം വിവരമുണ്ട്. കാൾ മാക്സിനെ വായിച്ചു മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ ആഗ്രഹമില്ല.
ഹിന്ദു വൈറസ് ആണെന്നു പറഞ്ഞ സ്റ്റാലിനും ഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രിയും അവിടെ പോകാൻ പാടില്ല. സർക്കാർ പരിപാടി അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് സംസാരിക്കുന്നു? ദേവസ്വം ബോർഡ് ചെയർമാൻ അല്ലേ സംസാരിക്കേണ്ടത്? മുഖ്യമന്ത്രി നാസ്തികനാണ്. അദ്ദേഹം ആരാധനയെ കുറിച്ച് പറയുമ്പോൾ ആര് വിശ്വസിക്കും? വിശ്വാസി അല്ലാത്ത മുഖ്യമന്ത്രി ആണോ പരിപാടി നടത്തുന്നത്? മുസ്ലിം സമുദായത്തിന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, മുസ്ലിങ്ങൾക്കുള്ള പരിപാടിയിലേക്ക് മുഖ്യമന്ത്രി അവരെ വിളിക്കുമോ? വിരട്ടൽ രാഷ്ട്രീയം തങ്ങളുടേതല്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ ദാസ് ക്യാപിറ്റൽ വിദ്വാൻ ആകാൻ തനിക്ക് താല്പര്യം ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
