പാലാരിവട്ടം: പാലാരിവട്ടം എസ്ഐ കെ.കെ ബൈജു ആലപ്പുഴ സ്വദേശിയായ യുവാവിനെ ഭീഷണപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്.
കൊച്ചിയിൽ സിപിഒയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയാണ് എസ്ഐ കെ.കെ ബൈജു.
ബൈജുവിനെതിരെ യുവാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. കേസ് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ജോലി പോകുമെന്നും ഭാവി തകരുമെന്നും ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.
സിപിഒയുടെ പരാതിയിൽ സസ്പെൻഷനിലാണ് കെ.കെ ബൈജു. 'നിന്റെ ഭാവി തന്നെയാണ് പോകുന്നത്. സർക്കാർ ജോലിക്കാരനാണ് നീ. നിനക്കാണ് നഷ്ടം അവർ വേറെ പരാതി നൽകിയാൽ നിനക്കെതിരെ റിപ്പോർട്ട് നൽകുമെന്നാണ്' യുവാവിനെ ബൈജു യുവാവിനെ ഭീഷണിപ്പെടുത്തുന്നത്.
തന്നെ പ്രതിയാക്കി വ്യാജ കേസ് എടുത്തെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെന്നുമാണ് യുവാവിനെതിരെയുള്ള കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്