യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു

JUNE 15, 2025, 10:46 PM

കൊച്ചി:  കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പലയിടങ്ങളിലും ട്രാക്കിൽ മരം വീണതായി സൂചന. തിരുവനന്തപുരത്തുനിന്ന് 5.20ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ്സ് രണ്ടു മണിക്കൂർ വൈകിയാകും സർവീസ് ആരംഭിക്കുക. 

ചെന്നൈ എഗ്മോർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകി ഓടുന്നു. തിരുവനന്തപുരം ലോകമാന്യത്തിലക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3 മണിക്കൂർ അഞ്ച് മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിച്ചത്. 

തിരുനെൽവേലിയിൽ നിന്നും രാവിലെ 5:05ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി – ജാംനഗർ എക്സ്പ്രസിന്റെ(ട്രെയിൻ നമ്പർ 19577) സമയം പുനഃക്രമീകരിച്ചു. 

vachakam
vachakam
vachakam

9 മണിക്കൂർ 55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞ് 3 മണിയ്ക്കേ തിരുനെൽവേലിയിൽ നിന്നും പുറപ്പെടൂ. തിരുനെൽവേലിയിൽ എത്തിച്ചേരേണ്ട 19578 ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ്സ്‌ വൈകിയതാണ് കാരണം.

മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ 53 മിനിറ്റ് വൈകി യാത്ര അവസാനിപ്പിച്ചത്. ചെന്നൈ എഗ്മോർ ഒരു മണിക്കൂർ 6 മിനിറ്റ് വൈകിയാണ് ഓടുന്നത്. എംജിആർ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് 21 മിനിറ്റും വൈകിയാണ് ഓടുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam