വയനാട്: വയനാട് ഫോറസ്റ്റ് ഓഫീസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം വ്യക്തമാക്കി പൊലീസിന് പരാതി നൽകിയത്. സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെയാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
ഇതിനെ തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷ് കുമാറിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയതായി നോർത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
