കാസർകോട്: മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കാസർകോട് ജില്ലയിലെ ചന്തേരയിലെ മണിയാട്ട് മസ്ജിദിന് സമീപമുള്ള ബാർബർ ഷോപ്പിലാണ് സംഭവം.
പിതാവിനൊപ്പം മുടി വെട്ടാനെത്തിയ കുട്ടിയെ കടയിൽ ഇരുത്തിയ ശേഷം പിതാവ് സമീപത്തെ മറ്റൊരു കടയിലേക്ക് പോയിരുന്നു. ഈ സമയത്താണ് കടയിൽ ജോലി ചെയ്തിരുന്ന 17-കാരനായ അതിഥി തൊഴിലാളി കുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതെന്നാണ് പരാതി.
സംഭവത്തിനിടെ കുട്ടി നിലവിളിച്ചതോടെ സമീപവാസികളും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് കുട്ടിയുടെ പിതാവും മറ്റ് നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. സംഭവം അറിഞ്ഞതോടെ പ്രകോപിതരായ ചിലർ ബാർബർ ഷോപ്പ് അടിച്ചുതകർത്തു. കടയ്ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കട അടിച്ചുതകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
