ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തെ തിരോധാനത്തില്‍ കൂടുതൽ ആളുകളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രതി സെബാസ്റ്റ്യന്റെ മുന്‍ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങളാണ് റോസമ്മയെ ചോദ്യം ചെയ്യുക. ചേർത്തലയിൽ കാണാതായ ഐഷ എന്ന സ്ത്രീയുടെ സുഹൃത്ത് കൂടിയാണ് റോസമ്മ. സെബാസ്റ്റ്യന്റെ ഭാര്യയെയും വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശരീരഭാഗങ്ങൾക്കൊപ്പം കിട്ടിയ പല്ലാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ക്യാപ്പിട്ട പല്ലിന്റെ ഭാഗമാണ് പള്ളിപ്പുറത്ത് വീട്ടിൽ നിന്ന് കിട്ടിയത്. ജൈനമ്മയുടെ പല്ലിന് ക്യാപ്പ് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
എന്നാൽ ഡിഎൻഎ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ സഹോദരന്റെ ഡിഎൻഎ സാമ്പിൾ എടുക്കും. വിദേശത്തുള്ള സഹോദരൻ പ്രവീണിനോട് നാട്ടിലെത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്