മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; മുസ്ലിം ലീഗിൽ അതൃപ്തി കടുക്കുന്നു

JUNE 8, 2026, 10:00 PM

കോഴിക്കോട്: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ അസ്വാരസ്യം ശക്തമാകുന്നു. പാർട്ടി നേതൃത്വം നൽകിയ പട്ടിക മന്ത്രിമാർ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി. ഇതിനെ തുടർന്ന് വിവിധ തലങ്ങളിൽ പ്രതിഷേധം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രവർത്തകരെ അവഗണിച്ച് ചില പുതുമുഖങ്ങളെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് വിവാദത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ശക്തമായ ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും തുടരുകയാണ്.

പി.വി. അബ്ദുൽ വഹാബ് എംപിയുടെ സ്റ്റാഫിലുള്ള ചിലരെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. എംപിമാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് ലഭിക്കാത്ത ചില സർവീസ് ആനുകൂല്യങ്ങൾ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങൾക്ക് ലഭിക്കുന്നതിനാലാണ് ഇത്തരം നീക്കമെന്നാണ് വിമർശകരുടെ ആരോപണം.

vachakam
vachakam
vachakam

സ്റ്റാഫ് നിയമനത്തിൽ പ്രവർത്തകരെ അവഗണിക്കുന്നുവെന്ന വികാരം പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ നേതൃത്വവും വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായും, പ്രതിഷേധ സൂചകമായി രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മുഴുവൻ പേരെയും സ്റ്റാഫിൽ ഉൾപ്പെടുത്താൻ പ്രായോഗികമായി സാധിക്കില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്. ഭരണപരമായ കാര്യങ്ങളിൽ പരിചയസമ്പന്നരായവരുടെ സേവനമാണ് ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പാർട്ടി നൽകിയ പട്ടിക പൂർണമായും തള്ളിക്കളയില്ലെന്നും, അതിലെ ചിലരെ സ്റ്റാഫ് അംഗങ്ങളായി പരിഗണിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കിയതായി സൂചനയുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam