'ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ' സ്‌കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

JANUARY 5, 2024, 9:06 AM

കോഴിക്കോട്: ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ശൈഖ് അബുബക്കർ ഫൗണ്ടേഷൻ, മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്‌കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. 2024 ഫെബ്രുവരി നാലിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടാലന്റ് സെർച്ച് പരീക്ഷയിൽ രജിസ്‌ട്രേഷന് അവസരം ലഭിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം വരെ ഫൗണ്ടേഷന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും  നൽകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.safoundation.in നിൽ ജനുവരി 13 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. ടാലെന്റ് സെർച്ച് പരീക്ഷയെ തുടർന്ന് പ്രഖ്യാപിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

ഗണിതശാസ്ത്രം, സംഖ്യാപരമായ കഴിവ്, സോഷ്യൽ സയൻസ്, ജനറൽ സയൻസ്, പൊതുവിജ്ഞാനം, ഭാഷാഗ്രഹണം എന്നീ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്ത രണ്ട് മണിക്കൂർ ഒബ്ജക്ടീവ്‌ടൈപ്പ് ഫിസിക്കൽ പരീക്ഷയാണ് സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് സിലബസ് അനുസരിച്ചിട്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ പരിചയപ്പെടുത്താൻ ഉതകുന്ന ലളിതമായ ചോദ്യങ്ങളും ചോദ്യാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അർഹരായ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന മഹത്തായ ദൗത്യത്തിൽ സ്ഥാപിതമായി പ്രവർത്തിക്കുന്ന സംവിധാനമായ ശൈഖ് അബുബക്കർ ഫൗണ്ടേഷൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടെ നിൽക്കുന്നതോടൊപ്പം അക്കാദമിക് മികവിന് അപ്പുറത്തേക്ക് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഉപയുക്തമായ രീതിയിൽ ഭാവിതലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലും ഊന്നിയാണ് പ്രവർത്തിക്കുന്നത്.

ജനിതക ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, സ്‌പേസ് സയൻസ്, ഫിനാൻസ്, കൊമേഴ്‌സ് പോർട്ട്‌ഫോളിയോകൾ, അപ്ലൈഡ് ഇക്കണോമിക്‌സ്, പുനരുപയോഗ ഊർജ്ജം, നഗരാസൂത്രണം ലീഡർഷിപ് പ്രോഗ്രാമുകൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ നിർണായക മേഖലകളിലാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ നൽകുന്നത്. ഇതുവഴി ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഒരു ആഗോള കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിദേശ അക്കാദമിക് ബോഡികളുമായും, ദേശീയ അന്തർദേശീയ സർവകലാശാലകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. കൂടാതെ, പ്രശസ്ത അന്താരാഷ്ട്ര സർവ്വകലാശാലകളിൽ ശൈഖ് അബുബക്കർ ചെയറുകൾ സ്ഥാപിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. പരീക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 871-478-6111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam