തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍.
ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
വീല്‍ചെയറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് സ്‌റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കാനാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്.
ഇതിനായി സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്‌റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.
നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്