മലപ്പുറം: ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന് പി.വി. അൻവർ. അയ്യപ്പനുമായി ഒരു ആത്മാർഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവർഷം മുൻപ് നമ്മൾ കണ്ടതാണ്. സ്ത്രീസാന്നിധ്യം ശബരിമലയിൽ ഉറപ്പാക്കാൻ വലിയ ശ്രമമാണ് അന്ന് സർക്കാർ നടത്തിയതെന്നും അൻവർ പറഞ്ഞു.
വർഗീയവാദി ആണെന്ന് നെറ്റിപ്പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. മോദിയെക്കാൾ വർഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചതെന്നും അൻവർ ചോദിച്ചു.
പൊലീസ് വിഷയങ്ങൾ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൽ ഈ വർഗീയത ഏൽക്കില്ലെന്ന് സംഗമം തെളിയിച്ചു. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടു. അവിടുത്തെ രണ്ട് പഞ്ചായത്തിലെ സഖാക്കൾ വന്നാൽ പോലും സദസ് നിറഞ്ഞേനെ. മുഖ്യമന്ത്രിയുടെ പരിപാടികൾക്ക് ഇപ്പോൾ ആളില്ലാത്ത അവസ്ഥയാണെന്നും അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
