'പൊലീസിൽ നിന്ന് മാനുഷിക പരിഗണന ലഭിച്ചില്ല'; ലക്ഷ്മി പ്രിയക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതി നൽകി അൻസിബ ഹസൻ

MAY 28, 2026, 3:40 AM

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അൻസിബ പരാതി നൽകിയത്. 

പൊലീസിൽ നിന്ന് തനിക്ക് മാനുഷിക പരിഗണന ലഭിച്ചില്ലെന്നും സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം ഹരാസ് ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്കും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും അൻസിബ മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിനെ തുടർന്ന് സംഘടനയുടെ ഭരണസമിതി നാല് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജൂൺ 1 മുതൽ 3 വരെ നേരിട്ട് ഹാജരായി തെളിവുകൾ സമർപ്പിക്കാനാണ് അൻസിബ ഹസൻ, ടിനി ടോം ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam