പാലക്കാട്: സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കുമെന്ന് സൂചന.
സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശശി, ഇത്തവണ ഒറ്റപ്പാലത്തെ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സിഎംപിയിൽ ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു. സിഎംപിയിൽ ലയിക്കണോ ഒരുമിച്ച് നിൽക്കണോ എന്ന് ആലോചിക്കുന്നതായി ശശി പറഞ്ഞു.
മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം ഉടൻ പാലക്കാട് ചേരും.
കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നിരുന്നു. 800 ഓളം പ്രവർത്തകരാണ് ഡിഎംഎഫിന്റെ ഭാഗമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
