തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി.
ഗർഭസ്ഥ ശിശുവിൻ്റെ മരണത്തിൽ ബിന്ദു സുന്ദർ നിലവിൽ സസ്പെൻഷനിലാണ്. കൈക്കൂലി ആരോപണം കൂടി ശ്രദ്ധയില്‍ പെട്ടതോടെയാണ് അച്ചടക്ക നടപടി. ഈ ഡോക്ടർക്കെതിരെയാണ് വീണ്ടും ആരോപണം വന്നിരിക്കുന്നത്.
പ്രസവത്തിനിടെ മുറിവ് കട്ട് ചെയ്തപ്പോൾ വന്ന പിഴവിൽ യുവതി ഒരു വർഷത്തിൽ ആറ് തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നാണ് പരാതി.
വിതുര സ്വദേശിനി ഹസ്ന ഫാത്തിമയാണ് പരാതിക്കാരി. 23 കാരിയായ ഹസ്ന കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ആരോഗ്യവകുപ്പിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഡോക്ടറുടെ പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ബിന്ദു സുന്ദർ 2000 രൂപ കൈക്കൂലി വാങ്ങിച്ചു എന്നും ആക്ഷേപമുണ്ട്. ഒരു വർഷത്തോളമായുള്ള സർജറി കാരണം പ്രാഥമിക കാര്യങ്ങൾക്കുപോലും ബുദ്ധിമുട്ട് അനുവദിക്കുകയാണ് ഹസ്ന. കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സക്കായി ഹസ്നയുടെ കുടുംബത്തിന് ചെലവായത് 12 ലക്ഷം രൂപയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
