'കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും'; അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

MAY 30, 2026, 4:23 AM

കൊച്ചി: താരസംഘടനയായ അമ്മയുടെ മാനേജര്‍ അതുല്യയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരന്‍ .

തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു.

അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്.ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam