 
            -20251031021603.jpg) 
            
തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനിടെ മാലിന്യകൂമ്പാരത്തില്‍ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയ്‌യുടെ അമ്മയ്ക്ക് വീടൊരുങ്ങി.
താക്കോല്‍ കൈമാറി. പാലുകാച്ചല്‍ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു അമ്മ മെല്‍ഹിയുടെയും ജോയിയുടെയും വാസം.
വേദനിപ്പിച്ച ദുരന്തമായിരുന്നു ജോയിയുടേതെന്നും 200 ദിവസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കി വാക്ക് പാലിച്ചതില്‍ അഭിമാനമുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതായിരുന്നു ജോയിയുടെ മരണമെന്ന് ആര്യാ രാജേന്ദ്രനും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
