കൊച്ചി: ആലുവ പാലത്തിന്റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് ട്രെയിനുകൾ റദ്ദാക്കി എന്നാണ് ലഭിക്കുന്ന വിവരം. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ വൈകിയാണ് ഓടുന്നത്.
അതേസമയം പാലക്കാട് ജംഗ്ഷൻ, എറണാകുളം സൗത്ത് മെമു,എറണാകുളം സൗത്ത്, പാലക്കാട് ജംഗ്ഷൻ മെമു എന്നീ രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഗോരക്പൂർ തിരുനവന്തപുരം സെൻട്രൽ ഒരു മണിക്കൂർ 20 മിനിട്ടുകൾ വൈകി പുറപ്പെടുമെന്നാണ് റെയിൽവേയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
അതുപോലെ തന്നെ കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് ഒരു മണിക്കൂർ 15 മിനിട്ടുകൾ വഴിയിൽ പിടിച്ചിടുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ബംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് 25 മിനിട്ട് വൈകും. തിരുവനന്തപുരം സെൻട്രലിൽ നിന്നും 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പത്ത് മിനിട്ട് വൈകിയായിരിക്കും പുറപ്പെടുകയെന്ന് അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്