കൊച്ചി: ഒരു പപ്പടത്തിനായി കൂട്ടത്തല്ലുണ്ടായ നാടാണ്, ഇതാ ഇപ്പോൾ '20 രൂപയുടെ ഗ്രേവി'യെച്ചൊല്ലിയും സംഘർഷം. എറണാകുളം വൈപ്പിനിലാണ് ഇരുപത് രൂപയുടെ ഗ്രേവിയെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചത്.
ഹോട്ടലിൽ പൊറോട്ട പാഴ്സൽ വാങ്ങാനെത്തിയ ജിബി എന്ന യുവാവ് അധികമായി ഗ്രേവി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്.
ഗ്രേവിക്ക് പ്രത്യേകം 20 രൂപ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കിയതോടെ യുവാവ് പ്രകോപിതനാകുകയും ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തർക്കം രൂക്ഷമായതോടെ യുവാവ് ഹോട്ടൽ ഉടമയെ കൈയ്യേറ്റം ചെയ്യുകയും തടയാൻ ശ്രമിച്ച സ്ത്രീയെ മർദിക്കുകയും ചെയ്തതായാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
