'നഗ്‌നനാക്കി ഫോട്ടോ എടുത്ത് സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും അയച്ചു'; നിലമ്പൂര്‍ സ്വദേശി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പെന്ന് ആരോപണം

AUGUST 31, 2025, 8:33 PM

മലപ്പുറം: നിലമ്പൂര്‍ പളളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരന്‍ രാജേഷും പറയുന്നത്. ജൂണ്‍ പതിനൊന്നിനാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തിയത്. 

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേനയാണ് അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. 

പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ച് നല്‍കുകയായിരുന്നു. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകന്‍ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ പറയുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച പരാതി പൊലീസിന് നല്‍കി. വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ എടക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam