പുരാരേഖ വകുപ്പിൽ പി.എസ്.സി നിയമന തട്ടിപ്പ് ആരോപണം; താൽക്കാലിക തസ്തികയിൽ സ്ഥിരനിയമനത്തിന് നീക്കമെന്ന് പരാതി

AUGUST 10, 2026, 10:33 PM

തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ കൺസർവേറ്റർ തസ്തികയിലേക്കുള്ള പി.എസ്.സി നിയമനത്തിൽ ക്രമക്കേടെന്ന് ആരോപണം. സർക്കാർ സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത താൽക്കാലിക തസ്തികയിൽ സ്ഥിരനിയമനം നടത്താൻ പി.എസ്.സി നീക്കം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്.

കൺസർവേറ്റർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് പ്രധാനമായും ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. നിയമനത്തിനായി പുരാരേഖ വകുപ്പ് ഡയറക്ടർ സ്പെഷ്യൽ റൂൾസിൽ മാറ്റം വരുത്തിയെന്നും പരാതിയുണ്ട്. നിയമനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ലഭിച്ചതായാണ് റിപ്പോർട്ട്.

തസ്തികയിലേക്കുള്ള പ്രവർത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതയും നിശ്ചയിച്ചതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. രണ്ട് വർഷത്തെ ഗവേഷണ പരിചയമാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ സമാന തസ്തികയിൽ പ്രവർത്തിപരിചയവും പി.എസ്.സി ആവശ്യപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

ഇടത് സഹയാത്രികന് നിയമനം നൽകുന്നതിനായാണ് നിയമന നടപടികളിൽ ക്രമക്കേട് നടത്തിയതെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. പി.എസ്.സി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഇടത് സഹയാത്രികനായ ഉണ്ണികൃഷ്ണൻ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഉണ്ണികൃഷ്ണന് നിയമനം നൽകുന്നതിനായി മാത്രം പി.എസ്.സി പരീക്ഷ നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം. നിയമന നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam