തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിലെ അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എഡിജിപി എം.ആര്‍ അജിത് കുമാര്‍.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വിശദീകരണം ആവശ്യപ്പെട്ട് അഞ്ച് നാള്‍ പിന്നിട്ടിട്ടും മറുപടി നല്‍കാന്‍ അജിത് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല.അജിത് കുമാറിന്റെ മറുപടി ലഭിക്കാത്തതിനാല്‍ കേസിലെ തുടര്‍നടപടിയും വൈകുകയാണ്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയില്‍ നല്‍കാന്‍ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ്.
എന്നാല്‍ ഇതില്‍ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നായിരുന്നു ഡിജിപിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
